‘തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു’; വ്യോമാക്രമണത്തെ അനുകൂലിച്ച് നിതീഷ് കുമാര്‍

പാറ്റ്‌ന: പാകിസ്താനിലേക്ക് കടന്നുകയറി ഭീകരതാവളങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ചും സംഭവത്തെ അനുകൂലിച്ചും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.’തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തുടങ്ങി കഴിഞ്ഞു’ എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

‘തീവ്രവാദത്തിനെതിരെ എല്ലാവരുടെയും മനസ്സില്‍ വലിയ വെറുപ്പുണ്ടെന്നറിയാം. അത് സാധാരണമാണ്. ഇപ്പോള്‍ ഇതാ അതിനെതിരെയുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.’ എന്നായിരുന്നു നിതീഷ് കുമാര്‍ പ്രതികരിച്ചത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് എന്റെ സല്യൂട്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഐഎഎഫ് എന്നതിന് ഇന്ത്യാസ് അമേസിങ് ഫൈറ്റേഴ്‌സ് എന്നു കൂടി അര്‍ത്ഥമുണ്ടെന്നായിരുന്നു മമതാ ബാനര്‍ജിയുടെ ട്വീറ്റ്.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക് അധീന കാശ്മീരിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം 1000 കിലോയോളം ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തകര്‍ത്തത്. ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ചാവേറാക്രമണ്തതിന് ചുട്ടമറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

Exit mobile version