പൈലറ്റുമാരെ മാത്രമല്ല പ്രധാനമന്ത്രിയെയും സല്യൂട്ട് ചെയ്യാം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അനുപം ഖേര്‍

ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് എന്റെ സല്യൂട്ട് എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്

മുംബൈ: ഇന്ത്യന്‍ വ്യോമസേന പാകിസ്താന്റെ ഭീകരത്താവളം തകര്‍ത്ത സംഭവത്തില്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് മാത്രം സല്യൂട്ട് നല്‍കിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍. രാഹുലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൂടി സല്യൂട്ട് ചെയ്യാമെന്നാണ് അനുപം ഖേര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

പാകിസ്താന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനക്ക് രാഹുല്‍ ഗാന്ധിയടക്കം നിരവധി നേതാക്കളാണ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് എന്റെ സല്യൂട്ട് എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരത്താവളം ബോംബ് ഇട്ട് തകര്‍ത്തത്. 12 മിറാഷ് 2000 ജെറ്റ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബാണ് ഭീകരക്യാംപുകളില്‍ ഇന്ത്യ വര്‍ഷിച്ചത്.

Exit mobile version