വ്യോമസേന മിന്നലാക്രമണം: മോഡി രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും കണ്ടു; സര്‍വ്വകക്ഷി യോഗം വിളിച്ച് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവുമായും കൂടിക്കാഴ്ച നടത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മിന്നലാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പ്രധാനമന്ത്രി ഇരുവരെയും അറിയിച്ചു. ഡല്‍ഹിയില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ സര്‍വകക്ഷിയോഗം വിളിച്ചു. വൈകിട്ട് അഞ്ചുമണിക്കാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

Exit mobile version