തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം; രാഹുല്‍ ഗാന്ധി ഇന്ന് ആസാമില്‍

വിമാനത്താവളത്തില്‍ നിന്ന് പൊതുപരിപാടി നടക്കുന്ന ഖാനപാര വെറ്റേര്‍നറി സയന്‍സ് മൈതാനം വരെ റോഡ്‌ഷോ ആയിട്ടാണ് രാഹുല്‍ ഗാന്ധി എത്തുന്നത്

ഗുഹാവത്തി: ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് ആസം സന്ദര്‍ശിക്കും. ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിമാനത്താവളത്തില്‍ നിന്ന് പൊതുപരിപാടി നടക്കുന്ന ഖാനപാര വെറ്റേര്‍നറി സയന്‍സ് മൈതാനം വരെ റോഡ്‌ഷോ ആയിട്ടാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

രാഹുല്‍ ഗാന്ധി ഇന്ന് വടക്കു കിഴക്കന്‍ കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ഡിസിസി അധ്യക്ഷന്‍മാരുടെയും യോഗങ്ങളിലും പങ്കെടുക്കും. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പരിപാടിക്ക് എത്തുമെന്ന് പിസിസി അധ്യക്ഷന്‍ റുപിന്‍ ബോറ അറിയിച്ചു.

Exit mobile version