പൈലറ്റുമാരെ സല്യൂട്ട് ചെയ്യുന്നു; പാകിസ്താന്‍ അതിര്‍ത്തിയില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമ സേനയ്ക്കു അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേനയിലെ പൈലറ്റുമാരെ അഭിവാദനം ചെയ്യുന്നതായി രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ന് പുലര്‍ച്ചെ 3.30യോടെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാകോട്ടിലുള്ള ജെയ്ഷ ഇ മുഹമ്മദിന്റെ താവളങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. പാക് ഭീകരകേന്ദ്രങ്ങളില്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിച്ച് വിമാനങ്ങള്‍ തിരിച്ചുപറന്നു. സൈന്യത്തിന്റെ ആക്രമണം 100 ശതമാനം വിജയമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Exit mobile version