പുല്‍വാമയില്‍ വീണ രക്തത്തിന് പകരം ചോദിച്ച് ഇന്ത്യ! പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വര്‍ഷിച്ചത് 1000 കിലോ ബോംബ്; 12 മിറാഷ് വിമാനങ്ങളുടെ രഹസ്യനീക്കത്തില്‍ തകര്‍ന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഭീകരഗ്രാമങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ വ്യോമസേന കനത്ത മറുപടി നല്‍കിയെന്നാണ് സൂചന.

1000കിലോ ബോംബ് അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളില്‍ വര്‍ഷിച്ചെന്നാണ് പ്രാഥമിക വിവരം. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് അപ്രതീക്ഷിത ദൗത്യത്തില്‍ പങ്കെടുത്തത്. നാല് മേഖലകളിലാണ് ആക്രമണമുണ്ടായത്. സംഭവം പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ആക്രണം. ഇന്ന് രാവിലെ പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. തിരിച്ചടി തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥിരീകരണം പുറത്ത് വന്നിരിക്കുന്നത്.

Exit mobile version