ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ല; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു

ഇരുവരുടെയും കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു. കൊലക്കേസ് അന്വേഷിക്കുന്ന ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ലെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഇരുവരുടെയും കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. അതോടൊപ്പം ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്ത് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version