വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

ഇവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗുവാഹത്തി: അസമില്‍ വിഷമദ്യം കഴിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 തോട്ടം തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ പതിനെട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രി മദ്യം കഴിച്ചവരില്‍ പലരെയും ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. നൂറിലധികം പേരാണ് കഴിഞ്ഞ വ്യാഴാഴ്ച വിഷമദ്യം കഴിച്ചത്. ഇവരില്‍ മിക്കവരെയും അസുഖബാധിതരായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാദേശികമായി തയ്യാറാക്കിയ മദ്യമാണ് ദുരന്തത്തിന് കാരണമായത്.

Exit mobile version