കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; സൈന്യം ഒരു ഭീകരനെ വധിച്ചു

ഏറ്റുമുട്ടല്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറെയിലാണ് ഏറ്റുമുട്ടല്‍.

ശ്രീനഗര്‍: കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറെയിലാണ് ഏറ്റുമുട്ടല്‍.

പ്രദേശം വളഞ്ഞ ശേഷം സൈന്യം തീവ്രവാദികള്‍ക്ക് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. പരിശോധനയ്ക്കിടെ സൈനികര്‍ക്ക് നേരെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Exit mobile version