കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരരെ സൈന്യം വളഞ്ഞു

പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ കാശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ബാരമുള്ളയിലെ സോപോറില്‍ ഇന്നലെ രാത്രിയോടെ സൈന്യവും തീവ്രവാദികളും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ലക്ഷ്‌കര്‍ ഭീകരരെ സൈന്യം വളഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ കാശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പുല്‍വാമയ്ക്ക് സമീപ പ്രദേശമായ സോപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Exit mobile version