ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി, പിന്നാലെ മൃതദേഹം ഓടയില്‍ കണ്ടെത്തി; ‘അതിസാമര്‍ത്ഥ്യം’ കാണിച്ച ഭാര്യ പിടിയില്‍

ഫെബ്രുവരി 13 ന് അനില്‍ കുമാറിനെ കാണാനില്ലെന്ന് ഭാര്യ മമതാ പോലീസില്‍ പരാതി നല്‍കിയിരുന്നു

മുംബൈ: ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിനെ കാണാനില്ലയെന്ന് 28കാരിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ ഒരു അജ്ഞാത ശരീരം ഈ മാസം 16ന് ഓടയില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അനില്‍ കുമാര്‍ റാവത്ത് എന്നയാളുടെ മൃതദേഹമാണെന്ന് മനസിലായി.

ഫെബ്രുവരി 13 ന് അനില്‍ കുമാറിനെ കാണാനില്ലെന്ന് ഭാര്യ മമത പോലീസില്‍ പരാതി നല്‍കിയിരുന്നു. അനില്‍ കുമാറിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം അവിടെ ചോരപ്പാടുകള്‍ കണ്ടിരുന്നു. രാംപ്രകാശ് സോനു എന്നയാളാണ് കൊലപാതകിയെന്ന് പോലീസ് മനസിലാക്കി.

തുടര്‍ന്നാണ് അനില്‍ കുമാറിന്റെ ഭാര്യ മമതയുമായി പ്രണയത്തിലായിരുന്നുവെന്നും തങ്ങളുടെ ബന്ധത്തിന് തടസമാകാതിരിക്കാനാണ് കൊലപാതകം ചെയ്തതെന്നും സോനു പോലീസിന് മൊഴി നല്‍കി. മമതയേയും പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version