‘ഭീകരര്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക’ ഇനി ഒരു ദയയും പ്രതീക്ഷിക്കരുത്; ഇത് അവസാന മുന്നറിയിപ്പ്! ഭീകരര്‍ക്ക് അന്ത്യ ശാസനം

കാശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സൈനിക മേധാവികള്‍ അറിയിച്ചു.

ന്യൂഡല്‍ഹി: 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ സൈന്യം. കാശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സൈനിക മേധാവികള്‍ അറിയിച്ചു.

കാശ്മീരിലെ ഭീകരവാദികള്‍ ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും, ഇത് അവസാന മുന്നറിയിപ്പാണെന്നും ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ അറിയിച്ചു. ഭീകരര്‍ ഒന്നുങ്കില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭീകരര്‍ക്ക് സൈന്യത്തിന്റ അന്ത്യ ശാസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണ് പുല്‍വാമയില്‍ നടന്നത്.

അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവില്‍ ഒരുമിച്ച് ചേര്‍ന്നതിന് ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ട ജവാന്‍മാരുടെ വാഹനവ്യൂഹം ആണ് ആക്രമിക്കപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് 20 അകലെ ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.

Exit mobile version