‘സിദ്ധു ക്രിക്കറ്ററാണ്, ഞാന്‍ സൈനികനും; നിലപാടുകളില്‍ വ്യത്യാസമുണ്ടാകും’; അഭിപ്രായ സ്വാതന്ത്ര്യം എല്ലാര്‍ക്കുമുണ്ടെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന പ്രസ്താവന നടത്തി വിവാദത്തിലായ പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ധുവിന് പിന്തുണയുമായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സിദ്ധുവിന്റെ അഭിപ്രായം വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. പാകിസ്താന്‍ സന്ദര്‍ശനം മൂലം വെള്ളത്തില്‍ വീണ അവസ്ഥയിലാണ് എന്ന് സിദ്ധുവിന് മനസിലായിട്ടുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു. സിദ്ധു ഒരു ക്രിക്കറ്റ് കളിക്കാരനാണ്. താന്‍ പട്ടാളക്കാരനും. രണ്ടുപേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും. സിദ്ധുവിന് പ്രതിരോധത്തിന്റെ സങ്കീര്‍ണതകളൊന്നും അറിയില്ല. സൗഹാര്‍ദ്ദത്തിന്റെ പുറത്താണ് അദ്ദേഹം പ്രതികരിക്കുന്നത്. ദേശദ്രോഹിയായിട്ടല്ല അത്തരം പ്രതികരണങ്ങള്‍ നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന് കാര്യം മനസിലായിട്ടുണ്ടെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

തീവ്രവാദികളുടെ പ്രവര്‍ത്തികള്‍ക്ക് ഒരു രാജ്യത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്നായിരുന്നു സിദ്ധുവിന്റെ മുമ്പത്തെ പരാമര്‍ശം.

Exit mobile version