പാനിയത്തില്‍ മയക്കുമരുന്നു കലര്‍ത്തി യുവതിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു

പീഡനത്തിനിരയായ 27 കാരിയായ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു

പാല്‍ഘര്‍: പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ക്രൂരമായി പീഡിപ്പിക്കുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തത്തേുകയും ചെയ്തു. പീഡനത്തിനിരയായ 27 കാരിയായ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പിറന്നാളാഘോഷത്തിനിടെ യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുംബൈയിലെ കാണ്‍ഡിവാലി സ്വദേശിനിയാണ് യുവതി.

Exit mobile version