പാകിസ്താനുമായി ചര്‍ച്ചയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു; ഇത് തിരിച്ചടിക്കാനുള്ള സമയമെന്നു മോഡി

ന്യൂഡല്‍ഹി: പാകിസ്താനുമായി ചര്‍ച്ചയ്ക്കുള്ള സമയമെല്ലാം അതിക്രമിച്ചിരിക്കുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശക്തമായ തീരുമാനമെടുക്കാനുള്ള സമയമാണ് ഇതെന്നും മോഡി പറഞ്ഞു.

‘നിരവധി അന്താരാഷ്ട്ര ഫോറങ്ങളില്‍ തീവ്രവാദത്തിനെതിരെ ഇന്ത്യ സംസാരിച്ചുകഴിഞ്ഞു. വിവിധ രാഷ്ട്രങ്ങളുടെ മുന്‍പില്‍ പാക് തീവ്രവാദത്തെ കുറിച്ച് ഇന്ത്യ സംസാരിച്ചു കഴിഞ്ഞു. ഭീകരവാദത്തിനെതിരെ നിലകൊള്ളുന്ന രാഷ്ട്രമാണ് ഇന്ത്യ. പക്ഷേ ഇന്ത്യ തീവ്രവാദ ആക്രമണങ്ങള്‍ക്ക് വിധേയായിക്കൊണ്ടിരിക്കുകയാണ്. ഇനി സംസാരത്തിന് സമയമില്ല. നടപടി എടുക്കാനുള്ള സമയാണ് ഇത്’ ഡല്‍ഹിയില്‍ അര്‍ജ്ജന്റീനന്‍ പ്രസിന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ മോഡി പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ ജനവികാരത്തിന് ഒപ്പമാണ് താനെന്ന് നരേന്ദ്രമോഡി നേരത്തെയും പറഞ്ഞിരുന്നു. ജനങ്ങളുടെ ഉള്ളിലുള്ള തീ, തന്റെ ഹൃദയത്തിലും ഉണ്ടെന്നായിരുന്നു മോഡി പറഞ്ഞത്.

Exit mobile version