പരിപാടിയിലേക്ക് ജനങ്ങള്‍ എത്തിയില്ല; വേദിയില്‍ കയറാതെ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം; ഒടുവില്‍ നാലഞ്ച് ആളുകളെ സംഘടിപ്പിച്ച് എത്തിച്ച് പരിപാടി നടത്തി ഉദ്യോഗസ്ഥര്‍!

ര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ജനങ്ങളെത്താത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വേദിയില്‍ കയറാന്‍ തയ്യാറായില്ല.

നാഗപട്ടണം: സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ജനങ്ങളെത്താത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വേദിയില്‍ കയറാന്‍ തയ്യാറായില്ല. പൊതുപരിപാടിയുടെ സദസ് ശുഷ്‌കമായതിനാല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് വേദിയില്‍ കയറാന്‍ തയ്യാറാകാതിരുന്നത്. പിന്നീട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പെട്ട് സമീപപ്രദേശങ്ങളില്‍ നിന്ന് അന്‍പതോളം പേരെ എത്തിച്ച ശേഷമാണു ചടങ്ങ് തുടങ്ങിയത്. ആളുകള്‍ എത്തുന്നതുവരെ കേന്ദ്രമന്ത്രി വേദിയില്‍ കയറാതെ സദസില്‍ തന്നെയിരുന്നു.

തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനു സമീപം അതനൂരിലെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതിഷേധം. വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം സമീപത്ത് തയ്യാറാക്കിയിരുന്ന പൊതുയോഗ വേദിയില്‍ മന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നതു വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇതാകട്ടെ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിക്കെതിരെ മന്ത്രിക്കു നിവേദനം നല്‍കാനെത്തിയവരും.

ഇതോടെ മന്ത്രി ഉദ്യോഗസ്ഥരോടു കയര്‍ക്കുകയായിരുന്നു. ആളില്ലാതെ വേദിയില്‍ കയറില്ലെന്നു വാശി പിടിച്ചതോടെ ഉദ്യോഗസ്ഥര്‍ സമീപപ്രദേശങ്ങളില്‍നിന്ന് അന്‍പതോളം പേരെ എത്തിക്കുകയായിരുന്നു.

Exit mobile version