ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; മുന്നറിയിപ്പുമായി സിആര്‍പിഎഫ്

വീരമൃത്യു വരിച്ച ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പുമായി സിആര്‍പിഎഫ് രംഗത്തു വന്നത്

ന്യൂഡല്‍ഹി: കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സിആര്‍പിഎഫ്. വീരമൃത്യു വരിച്ച ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പുമായി സിആര്‍പിഎഫ് രംഗത്തു വന്നത്.

ഒന്നിച്ച് നില്‍ക്കേണ്ട ഈ സമയത്ത് വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. അത്തരം ചിത്രങ്ങള്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്നും സിആര്‍പിഎഫ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ webpro@crpf.gov.in എന്ന വിലാസത്തില്‍ അറിയിക്കാനും സിആര്‍പിഎഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Exit mobile version