ലോക്‌സഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടാണെങ്കിലും ഭീകരാക്രമണത്തില്‍ പാകിസ്താനിന് ശക്തമായ തിരിച്ചടി നല്‍കണം; ബിജെപി മന്ത്രി

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടാണെങ്കിലും പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഗുജറാത്ത് മന്ത്രി. സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് പ്രതികാരം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 125 കോടി ജനങ്ങളും ആഗ്രഹിക്കുന്നത് ഇതാണ്. ആസന്നമായ ലോക്‌സഭാ തെരഞ്ഞടുപ്പ് രണ്ട് മാസത്തേക്ക് മാറ്റിവെച്ചിട്ടായാലും പാക്കിസ്ഥാന് തിരിച്ചടി നല്‍കണം. ഇതിന് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. ഗുജറാത്തില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷേ മുഹമ്മദ് സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു

Exit mobile version