ക്ഷമിക്കാനും മറക്കാനും പറ്റാത്തതാണ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം; വിക്കി കൗശല്‍

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിലെ നായകന്‍ കൂടിയായ വിക്കി കൗശാല്‍ പറഞ്ഞു

മുംബൈ: ക്ഷമിക്കാനും മറക്കാനും പറ്റാത്തതാണ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണമെന്ന് ബോളിവുഡ് താരം വിക്കി കൗശല്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിലെ നായകന്‍ കൂടിയായ വിക്കി കൗശാല്‍ പറഞ്ഞു.

‘മനുഷ്യ ജീവന്‍ നഷ്ടമായത് വിലമതിക്കാനാകാത്ത ഒരു നഷ്ടമാണ്. നമുക്ക് സാധ്യമായ രീതിയിലെല്ലാം രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ സമൂഹമെന്ന രീതിയില്‍ ഓരോരുത്തരും തയ്യാറാകണം. പുല്‍വാമയില്‍ നടന്ന സംഭവം ഒരിക്കലും ക്ഷമിക്കാനാകാത്തതും മറക്കാനാകാത്തതുമാണ്’- വിക്കി കൗശാല്‍ പറഞ്ഞു.

Exit mobile version