പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഝാര്‍ഖണ്ഡില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ വിജയ് സോരംഗാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ വിജയ് സോരംഗാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

‘ രക്തസാക്ഷികള്‍ ഒരിക്കലും മരിക്കുന്നില്ല. സ്വര്‍ഗത്തിലും അവര്‍ വീരസ്വര്‍ഗം പ്രാപിക്കുന്നു’ എന്നായിരുന്നു അനുശോചനം അര്‍പ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍.

വ്യാഴാഴ്ചയാണ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. 39 സൈനികരാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Exit mobile version