അന്ന് പിന്തുണച്ചു; ഒരാഴ്ചയ്ക്കകം നിലപാട് മാറ്റി; ഇപ്പോള്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മോഡിക്ക് പിന്തുണ; രാഹുല്‍ ഗാന്ധി മോഡിക്കൊപ്പം നില്‍ക്കുന്നത് ഇത് രണ്ടാം തവണ!

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രധാനമന്ത്രിയെ അനുകൂലിക്കുന്നെന്നും അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരു പോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

അഞ്ചുവര്‍ഷത്തിനിടെ ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമേ രാഹുല്‍ പ്രധാനമന്ത്രിയെ അനുകൂലിച്ചിട്ടുള്ളൂ. ഉറി സേനാക്യാമ്പ് ആക്രമണത്തിനു മറുപടിയായി പാക് അധീന കശ്മീരില്‍ 2016 സെപ്റ്റംബറില്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോഴായിരുന്നു അത്. എന്നാല്‍, ഒരാഴ്ചയ്ക്കകം രാഹുല്‍ നിലപാടുമാറ്റി.

കോണ്‍ഗ്രസിന്റെ മാത്രമല്ല, മൊത്തം പ്രതിപക്ഷത്തിന്റെ പിന്തുണയാണ് രാഹുല്‍ ഇത്തവണ പ്രഖ്യാപിച്ചത്. രാഹുല്‍, സര്‍ക്കാരിനെ പിന്തുണച്ചതോടെ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രത്തെ പഴിക്കാന്‍ വഴിയൊന്നുമില്ലാതായി. എന്നാല്‍, ഭീകരാക്രമണം ചെറുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ പരാജയമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.

Exit mobile version