ഭീകരാക്രമണം; സംപ്രേക്ഷണങ്ങളില്‍ ജാഗ്രത വേണമെന്ന് ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

രാജ്യത്തിന്റെ അഖണ്ഡതക്ക് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്താല്‍ 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംപ്രേക്ഷണങ്ങളില്‍ സൂക്ഷ്മത പാലിക്കാന്‍ ടി.വി ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതോ നിയമത്തെ വെല്ലുവിളിക്കുന്നതോ ആയ ദേശവിരുദ്ധതയെ പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യരുതെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്താല്‍ 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.

രാജ്യത്തുള്ള എല്ലാ പ്രൈവറ്റ് ടി.വി ചാനലുകളും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പത്രകുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

Exit mobile version