പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ആക്രമണത്തില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലിലാണ് ഭീകരരും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.

ഇന്ത്യന്‍ സൈന്യത്തിന് പുറമെ അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫും ഭീകരരെ നേരിട്ടു. അന്‍സാര്‍ ഘസ്വാ ഉള്‍ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവര്‍ ആണ് കൊല്ലപ്പെട്ട മൂന്ന് പേരും.

Exit mobile version