മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്കും ക്ഷണം; പലരും എത്തിയത് കണ്ണീര്‍ പൊഴിച്ച്!

ഫെബ്രുവരി 14 നാണ് പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സിആര്‍പിഎഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം നടത്തിയത്.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്കും ക്ഷണം. പലരും കണ്ണീര്‍ പൊഴിച്ചാണ് എത്തിയത്. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ നിന്നും സന്ദേശം ലഭിച്ചെന്നും കണ്ണീരോടെയാണ് ഇവിടെ എത്തിയതെന്നും സുദീപ് ബിശ്വാസ് എന്ന സിആര്‍പിഎഫ് സൈനികന്റെ അമ്മ പറയുന്നു.

ഫെബ്രുവരി 14 നാണ് പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സിആര്‍പിഎഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം നടന്നത്. അന്നത്തെ ആക്രമണത്തില്‍ 40 ജവാന്മാരുടെ ജീവനാണ് പൊലിഞ്ഞത്. നേരത്തെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കിടെ കൊല്ലപ്പെട്ടെവരെന്ന് ബിജെപി അവകാശപ്പെട്ട 52 പ്രവര്‍ത്തകരുടെ ബന്ധുക്കളെയും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

ഇന്ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 7000 പേര്‍ക്കാണ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Exit mobile version