പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ വീരമൃത്യു വരിച്ചു

കാശ്മീര്‍: പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു എകെ 47 റൈഫിളും, ഗ്രനേഡുകളും കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദേശത്ത് ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയടക്കം അഞ്ച് പേരെ ചൊവ്വാഴ്ച സുരക്ഷാ സേന പിടികൂടിയിരുന്നു. കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് വലിയ ആയുധ ശേഖരവും സൈന്യം കണ്ടെത്തിയിരുന്നു.

Exit mobile version