തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന്; പ്രിയങ്ക ഗാന്ധി

ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താന്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.

ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തവേയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അമേത്തി അല്ലെങ്കില്‍ റായ്ബറേലി മണ്ഡലങ്ങളാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്നലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ഉത്തര്‍പ്രദേശില്‍ ഏകദേശം 16 മണിക്കൂര്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി വിവിധ ജില്ലാ പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Exit mobile version