ഇരട്ടപദവി; 27 ആപ്പ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കേന്ദ്രം; ആവശ്യം തള്ളി രാഷ്ട്രപതി; കെജരിവാളിന് ജാമ്യം

രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം.

ന്യൂഡല്‍ഹി: വേതനം ലഭിക്കുന്ന പദവി വഹിച്ചതിന് ഡല്‍ഹിയിലെ 27 ആം ആദ്മി പാര്‍ട്ടി എംഎല്‍എ മാരെ അയോഗ്യരാക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി. രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. അതേസമയം ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച് കേസില്‍ അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.

രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ വരുമാനം ലഭിക്കുന്ന പദവി വഹിക്കുന്നുവെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആയിരുന്നു ആവശ്യം. വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. വരുമാനം ലഭിക്കുന്ന പദവിയുടെ പരിധിയില്‍ ആപ്പ് എംഎല്‍എമാരുടെ സ്ഥാനങ്ങള്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചു.

തുടര്‍ന്നാണ് രാഷ്ട്രപതി എംഎല്‍എ മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളിയത്. അതേസമയം ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച് കേസില്‍ അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 50000രൂപയുടെ ബോണ്ടിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് കോടതി ഡിസംബര്‍ 7 ന് വീണ്ടും പരിഗണിക്കും

Exit mobile version