ഭര്‍ത്താവിന് പ്രായം 67, ഭാര്യയ്ക്ക് 24; ഇരുവര്‍ക്കും ജീവിക്കാന്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി

പുതുതായി വിവഹജീവിതത്തിലേക്ക് പ്രവേശിച്ച 67 വയസുള്ള ഷംഷേര്‍ സിംഗും വധു നവപ്രീത് കൗറുമാണ് നാട്ടുകാരും ബന്ധുക്കളും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോടതിയെ സമീപിച്ചത്.

ഛണ്ഡിഗഢ്; കഴിഞ്ഞ മാസം വിവാഹിതരായ സംഗരൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക്‌സ്വസ്ഥമായി ജീവിക്കാന്‍ ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് പഞ്ചാബ് പോലീസിന് ഛണ്ഡിഗഢ് ഹൈക്കോടതി നിര്‍ദേശം. പുതുതായി വിവഹജീവിതത്തിലേക്ക് പ്രവേശിച്ച 67 വയസുള്ള ഷംഷേര്‍ സിംഗും വധു നവപ്രീത് കൗറുമാണ് നാട്ടുകാരും ബന്ധുക്കളും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോടതിയെ സമീപിച്ചത്.

ധുരി മേഖലയില്‍ പെട്ട് ബാലിയന്‍ ഗ്രാമത്തിലാണ് ഷംഷേറിന്റെയും വധുവിന്റെയും വീട്. കഴിഞ്ഞ മാസമാണ് ഛാണ്ഡിഗഢ് ഗുരദ്വാരയില്‍ കല്യാണം കഴിഞ്ഞത്. ഇതോടെ വയസില്‍ വലിയ അന്തരമുള്ള വധൂവരന്‍മാരുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതേതുടര്‍ന്ന് കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഭീഷണയുണ്ടെന്നാരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

അസാധാരണമായി വിവാഹമായതിനാല്‍ എതിര്‍പ്പുകള്‍ ധാരാളമായിരുന്നു. അതുകൊണ്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കോടിതി ദമ്പതിമാര്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെടുകയയായരുന്നു.

Exit mobile version