ബിജെപിയുടേയും ആര്‍എസ്എസിന്റേയും സംസ്‌കാരമല്ല നമ്മുടേത്; ‘മോഡി മൂര്‍ദാബാദ്’ മുദ്രാവാക്യം വിളിക്കരുതെന്ന് രാഹുല്‍ പ്രവര്‍ത്തകരോട്!

മോഡിയെ മൂര്‍ദാബാദ് എന്ന് വിളിക്കുന്നതില്‍ നിന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കിയത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിയെ മൂര്‍ദാബാദ് എന്ന് വിളിക്കുന്നതില്‍ നിന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കിയത്. മൂര്‍ദാബാദ് പോലെയുള്ള വാക്കുകള്‍ ബിജെപിയും ആര്‍എസ്എസും ഉപയോഗിക്കുന്നതാണെന്നും അത് അവര്‍ക്ക് മാത്രമെ ചേരൂവെന്നും അതല്ല നമ്മള്‍ കോണ്‍ഗ്രസുകാരുടെ സംസ്‌ക്കാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്നേഹത്തിലും അടുപ്പത്തിലുമാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. അതിലൂടെയാണ് നമ്മള്‍ വിജയം കാണേണ്ടത്. വെറുപ്പിന്റെ പ്രചരണം ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. റൂര്‍ക്കേലയിലെ റാലിക്കിടെ പ്രവര്‍ത്തകര്‍ നരേന്ദ്രമോഡി മൂര്‍ദാബാദ് എന്ന് വിളിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

മോഡിയെ നമ്മള്‍ തോല്‍പ്പിച്ചിരിക്കും. മോഡിയുടെ മുഖഭാവത്തില്‍ തന്നെ മാറ്റം വന്നിട്ടുണ്ട്. എല്ലാ ഭാഗത്തുനിന്നും അദ്ദേഹത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version