വീണ്ടും കര്‍ണാടക പ്രതിസന്ധി; ഇടഞ്ഞുനിന്ന് 10 എംഎല്‍എമാര്‍; ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ വീണ്ടും ഭരണകക്ഷി എംഎല്‍എമാര്‍ ഇടഞ്ഞതോടെ രാഷ്ട്രീയ പ്രതിസന്ധി.

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഭരണകക്ഷി എംഎല്‍എമാര്‍ ഇടഞ്ഞതോടെ രാഷ്ട്രീയ പ്രതിസന്ധി. ഇതിനിടെ, കര്‍ണാടക സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം പാസാക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കുമാരസ്വാമി മന്ത്രിസഭയിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെജെ ജോര്‍ജാണ് ബിജെപിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ നിന്നു വിപ്പ് ലംഘിച്ച് ഭരണപക്ഷത്തെ 10 എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നു മുദ്രാവാക്യം ഉയര്‍ത്തി ബിജെപി നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും ഇന്നലെ തടസ്സപ്പെട്ടിരുന്നു.

മുഖ്യമന്ത്രി കുമാരസ്വാമി നാളെ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം സര്‍ക്കാരിന് ഇല്ലാതെവന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണം ആവശ്യപ്പെടാനാണ് ബിജെപി നീക്കം.

Exit mobile version