രാജ്യത്തിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നു! മോഡിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി എട്ടിന്റെ പണി കൊടുത്ത് കെജരിവാള്‍

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ അഴിച്ചുപണിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. റാഫേല്‍ അന്വേഷണം തന്നിലേക്ക് വരുമെന്ന് കണ്ടാണ് മോഡി അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് കെജരിവാള്‍ ആരോപിക്കുന്നു. സിബിഐ ഡയറക്ടറെയും സ്‌പെഷ്യല്‍ ഡയറക്ടറെയും അവധിയില്‍ പറഞ്ഞയച്ച മോഡിയുടെ നിലപാടിനെ പഴയ ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് കെജ്‌രിവാള്‍ വിമര്‍ശിച്ചത്.

2013 ജൂണ്‍ 5നുള്ള മോഡിയുടെ ട്വീറ്റാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനായി സിബിഐയെ ഉപയോഗിച്ച് ഐബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയാണെന്നും രാജ്യത്തിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പറയുന്നതാണ് ഈ ട്വീറ്റ്

സിബിഐ ഡയറക്ടറെ എന്തടിസ്ഥാനത്തിലാണ് അവധിയില്‍ പറഞ്ഞയക്കുന്നത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ തലവനെതിരെ മോഡി സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്? എന്താണ് സര്‍ക്കാര്‍ മറച്ചുവെക്കുന്നത്? കെജ്രിവാള്‍ ചോദിക്കുന്നു.

Exit mobile version