പെരുന്നാളാഘോഷിക്കാന്‍ അവധിയില്‍ പോയ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: ചാരപ്പണി ചെയ്ത മൂന്ന് ജവാന്മാരെ സൈന്യം കസ്റ്റഡിയിലെടുത്തു

പൂഞ്ച് ജില്ലയിലുള്ള വീട്ടിലേക്ക് മടങ്ങവെയാണ് സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ശ്രീനഗര്‍: പൂഞ്ചില്‍ വെച്ച് സൈനികനായ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് രാഷ്ട്രീയ റൈഫിള്‍സ് ജവാന്മാരെ സൈന്യം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ജൂണില്‍ ക്യാമ്പില്‍ നിന്നും പൂഞ്ച് ജില്ലയിലുള്ള വീട്ടിലേക്ക് മടങ്ങവെയാണ് സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഔറംഗസേബിന്റെ യാത്രാവഴിയില്‍ വിവരങ്ങള്‍ കൊലപാതകികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലാണ് ജവാന്‍മാര്‍ക്ക് എതിരെ നടപടി.

ആബിദ് വാനി, തജമുല്‍ അഹമ്മദ്, ആദില്‍ വാനി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ രണ്ട് പേര്‍ പുല്‍വാമയലും ഒരാള്‍ കുല്‍ഗാമിലുമുള്ള സൈനികനാണ്.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സമീര്‍ ടൈഗറിനെ വധിച്ച സംഘത്തിലെ അംഗമായ ഔറംഗസേബ് പെരുന്നാളിന് വീട്ടിലേക്ക് പോകുമ്പോഴാണ് കൊല്ലപ്പെടുന്നത്.

Exit mobile version