രാജസ്ഥാനില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

ബിഎസ്എഫിന്റെ ദീപ്ല ഔട്ട്‌പോസ്റ്റില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം

ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്ക്. ഹെഡ് കോണ്‍സ്റ്റബിള്‍ എം. പ്രകാശ്, കോണ്‍സ്റ്റബിള്‍ പുരുഷോത്തം കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിഎസ്എഫിന്റെ ദീപ്ല ഔട്ട്‌പോസ്റ്റില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. കോണ്‍സ്റ്റബിള്‍ വിമല്‍ കുമാറാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ സര്‍വീസ് റിവോള്‍വറില്‍ നിന്നും നിറയൊഴിച്ചത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്തു.

Exit mobile version