മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉള്‍പ്പെടെ സഞ്ചരിച്ച ബോട്ട് മുങ്ങി; രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുന്നു

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മുങ്ങി. 40 മാധ്യമ പ്രവര്‍ത്തകരും ബോട്ടിലുണ്ട്

മുംബൈ: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മുങ്ങി. 40 മാധ്യമ പ്രവര്‍ത്തകരും ബോട്ടിലുണ്ട്. നരിമാന്‍ പോയിന്റില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത് അറബിക്കടലില്‍ കൂറ്റന്‍ ശിവാജി പ്രതിമ നിര്‍മിക്കാനിരിക്കുന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം നടന്നത. തീരദേശ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Exit mobile version