കോടികൾ വിലയുള്ള ആഡംബര യോട്ട് കടലിൽ മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി; വീഡിയോ പുറത്തുവിട്ട് കോസ്റ്റ് ഗാർഡ്

മിലൻ: കോടികൾ വിലയുള്ള സൂപ്പർ യോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇറ്റാലിയൻ കോസ്റ്റ് ഗാർഡാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 130 അടി ഉയരമുള്ള ബോട്ട് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോകുന്നതാണ് വീഡിയോയിലുള്ളത്.

ബിബിസി റിപ്പോർട്ട് അനുസരിച്ച്, കോസ്റ്റ് ഗാർഡ് യോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. യോട്ട് അപകടത്തിൽപ്പെട്ടതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് പറയുന്നു. ഗല്ലിപ്പോളിയിൽ നിന്ന് മിലാസോയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്.

also read- മനസ് പറയുന്നത് കേൾക്കാനാണ് ചിരഞ്ജീവി പഠിപ്പിച്ചത്; രണ്ടാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മേഘ്‌ന രാജ്

നാല് യാത്രക്കാരും അഞ്ച് ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു. കാലാവസ്ഥയും കടൽസാഹചര്യവും വഷളായതാണ് അപകട കാരണമെന്നാണ് സൂചന. ബോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ മുങ്ങിയെന്നും കടലിൽ നിന്ന് തിരിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു.

2007ൽ മൊണാക്കോയിൽ നിർമിച്ച യോട്ടിന്റെ പേര് ‘സാഗ’ എന്നാണ്. ശനിയാഴ്ച രാത്രിയാണ് സംഭവമെന്ന് ഡയെ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

Exit mobile version