മോഡിയെ ഇന്ദിരാഗാന്ധിയുമായി മോഡിയെ താരതമ്യം ചെയ്യരുത്; അത് ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യം; രാഹുല്‍ ഗാന്ധി

അത്തരമൊരു താരതമ്യം ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ താരതമ്യപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അത്തരമൊരു താരതമ്യം ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.

സ്നേഹവും അതിലേറെ കരുതലുമുള്ള തീരുമാനങ്ങളായിരുന്നു എന്റെ മുത്തശ്ശിയുടേത്. പാവങ്ങളോട് കരുതലുണ്ടായിരുന്നു, എല്ലാവരേയും ഒരുമിപ്പിക്കുന്നതിനായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍ മോഡിയുടേതോ, വെറുപ്പില്‍ നിന്നും പകയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളും ഉണ്ടാകുന്നത്.

മോഡിയുടെ ഓരോ തീരുമാനങ്ങളും രാജ്യത്തെ ഭിന്നിപ്പിച്ചു. പാവങ്ങളോടും ദുര്‍ബലരോടും മോഡിക്ക് ഒരു സഹാനുഭൂതിയുമില്ല. മമതയുമില്ല. രാഹുല്‍ പറഞ്ഞു.
താനാണ് ഇന്ത്യയുടെ ഭഗവാന്‍ എന്നാണ് മോഡി വിശ്വസിക്കുന്നത്. ബ്രിട്ടീഷുകാരും അങ്ങനെ തന്നെയായിരുന്നു വിശ്വസിച്ചു പോന്നത്. മോഡിയുടെ ഒരു സമീപനത്തിലും കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version