6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമ്പോള്‍ ഒരു ദിവസം ലഭിക്കുന്നത് 17 രൂപ; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവതരിപ്പിച്ച ബജറ്റിലും കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തത്; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷകരെ സര്‍ക്കാര്‍ അപമാനിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചെയ്ത ബജറ്റിലും കര്‍ഷകര്‍ക്ക് ഗുണകരാമായ യാതൊന്നും ചെയ്തിട്ടില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷകരെ സര്‍ക്കാര്‍ അപമാനിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവതം പൂര്‍ണ്ണമായും തകര്‍ത്തെറിയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുമ്പോള്‍ ഒരു ദിവസം 17 രൂപയോളമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമല്ലേ ..? അദ്ദേഹം ചോദിക്കുന്നു.

ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6,000 രൂപ വീതം നിക്ഷേപിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.

Exit mobile version