ഭാര്യ മറ്റു പുരുഷന്മാരുമായി ചാറ്റ് ചെയ്യുന്നതായി സംശയം; ഭാര്യയെയും കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി

ഭാര്യ അമിതമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നും അന്യ പുരുഷന്മാരുമായി ചാറ്റ് ചെയ്യുന്നുവെന്നും സംശയം തോന്നിയതിനെ തുടര്‍ന്നാണ് യുവാവ് ഭാര്യയേയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും ക്രൂരമായി കൊലപ്പെടുത്തിയത്.

ബംഗളൂരു: ബംഗളുരുവിലെ ബിഡദിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. ഭാര്യ അമിതമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നും അന്യ പുരുഷന്മാരുമായി ചാറ്റ് ചെയ്യുന്നുവെന്നും സംശയം തോന്നിയതിനെ തുടര്‍ന്നാണ് യുവാവ് ഭാര്യയേയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ എസ്‌കെ രാജു അറസ്റ്റിലായി. ഇയാളുടെ ഭാര്യ സുഷമയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇരുവരും വിവാഹിതരായത്.

Exit mobile version