അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; പിടിയിലായത് സൗത്ത് ആഫ്രിക്കയില്‍ നിന്ന്

സെനഗല്‍: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. സൗത്ത് ആഫ്രിക്കയില്‍ നിന്നാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. സെനഗലില്‍ രവി പൂജാരി ഉള്ളതായി ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.

രവി പൂജാരിക്കെതിരെ ബംഗളൂരു പോലീസ് റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നു വൈകീട്ടോടെയാണ് അറസ്റ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷമാണ് രവി പൂജാരിയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയത്. അധോലോക പ്രവര്‍ത്തനങ്ങളില്‍ സജീവമായ രവി പൂജാരി പ്രവര്‍ത്തന മേഖലകളില്‍ വ്യത്യസ്തനാണ്. മുംബൈ പ്രവര്‍ത്തന മണ്ഡലമാക്കിയ രവി പൂജാരിക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണ് യോഗ്യതയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം പലഭാഷകളിലും പ്രാവീണ്യമുണ്ട്.

അറസ്റ്റ് വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ നീക്കം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്നയാളാണ് രവി പൂജാരി.

Exit mobile version