നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്; രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ വെച്ചു നടന്ന പാര്‍ട്ടിയുടെ യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാന്‍ നിരവധി ബിജെപി നേതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വെച്ചു നടന്ന പാര്‍ട്ടിയുടെ യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.

‘അവര്‍ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം വേണം, പക്ഷെ ബിജെപി നേതാക്കള്‍ തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് എന്നോട് പറയുന്നു. കോണ്‍ഗ്രസ് വെറുമൊരു സംഘടനയല്ല, കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതിനിധാനമാണ്’- രാഹുല്‍ പറഞ്ഞു.

സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍ജിസികളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോഡി രാജ്യത്തെ വിഘടിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ‘രാജ്യത്തെ വിഘടിപ്പിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി മോഡി. തമിഴ്നാട്ടിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അവര്‍ കലാപം ഉണ്ടാക്കി’- രാഹുല്‍ ഗാന്ധി പറഞ്ഞു.

Exit mobile version