കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും; സുപ്രധാന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

റായ്പൂര്‍: കോണ്ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാക്കും ഇത് നടപ്പാക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഡില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം.

‘വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് അധികാരത്തിലെത്തിയാല്‍, ഇതുവരെയുള്ള ഒരു സര്‍ക്കാരുകള്‍ സ്വീകരിക്കാതിരുന്ന ഒരു തീരുമാനം ഞങ്ങളെടും. എല്ലാ പാവപ്പെട്ടവര്‍ക്കും മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പാക്കും. പട്ടിണിയും ദാരിദ്രവ്യം മാറ്റുന്ന ഒരു ചരിത്രപരമായ നീക്കമാണ് ഇത്-രാഹുല് പറഞ്ഞു.

കാര്‍ഷികകടം എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. കര്‍ഷകരുടെ പ്രശ്‌നം വരുമ്പോള്‍ ബിജെപി പറയുന്നത് അവരുടെ കൈയ്യില്‍ പണമില്ലെന്നാണ്. ചത്തീസ്ഗഢിലും. മധ്യപ്രദേശിലും, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറയുന്നത് കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ പണമില്ലെന്നാണ്. എന്നാല്‍ ഇന്ത്യയിലെ 15 കോടീശ്വരന്‍മാരുടെ കടം എഴുതി തള്ളാന്‍ അവരുടെ കൈയ്യില്‍ പണമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ബിജെപിക്ക് ചെയ്യാന്‍ കഴിയാത്തത് കോണ്‍ഗ്രസ് 24 മണിക്കൂര്‍കൊണ്ട് നടപ്പാക്കിയെന്നും രാഹുല്‍ വ്യക്തമാക്കി.

Exit mobile version