പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന്റെ മാത്രം കാര്യം; ബിജെപിക്ക് എന്തിനാണ് ഇക്കാര്യത്തില്‍ വയറു വേദനിക്കുന്നത്? പരിഹസിച്ച് കമല്‍നാഥ്

ഭോപ്പാല്‍: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബിജെപിയെ പരിഭ്രാന്തരാക്കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ബിജെപി ആശങ്കാകുലരായിരിക്കുകയാണ്. അതു കൊണ്ടാണവര്‍ വിവിധ പ്രസ്താവനകള്‍ നടത്തുന്നത്. ഇത് പാര്‍ട്ടിയുടെ വിഷയമാണ്. അതിന് ബിജെപിയുടെ വയറു വേദനിക്കുന്നതെന്തിനാണെന്ന് കമല്‍നാഥ് ചോദിക്കുന്നു.

നേരത്തെ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് കൈലാഷ് വിജയ്വാഗിയ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് സ്വന്തം നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്നായിരുന്നു കൈലാഷിന്റെ പരാമര്‍ശം.

പ്രിയങ്കയുടെ സൗന്ദര്യം വോട്ടായി മാറില്ലെന്നായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നരേയിനും പരിഹസിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിക്ക് ഇന്ദിരാഗാന്ധിയുമായുള്ള രൂപ സാദൃശം കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും പറഞ്ഞിരുന്നു.

Exit mobile version