കര്‍ണാടകത്തിലെ ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

തൊഴിലാളി യൂണിയനുകളുടെ നിരന്തരസമരത്തിന്റെ ഫലമായി 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെ ഉത്തരവ് നീട്ടേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു

ബംഗലൂരു: കര്‍ണാടകത്തിലെ ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഈ രംഗത്തെ തൊഴിലാളി യൂണിയനുകളുടെ നിരന്തരസമരത്തിന്റെ ഫലമായി 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെ ഉത്തരവ് നീട്ടേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

അത് മൂലം ഐടി മേഖലയെ ഇന്റസ്ട്രിയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്റിങ്ങ് ഓഡേഴ്സ് ആക്റ്റില്‍ നിന്നും ഒഴിവാക്കുന്നു. ജനുവരി 3ന് കെഐടിയു പ്രതിനിധികള്‍ ലേബര്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും സ്റ്റാന്‍ഡിങ് ഓര്‍ഡേര്‍സ് ആക്ടില്‍ നിന്നും ഐടി മേഖലയ്ക്ക് നല്‍കി വരുന്ന ഇളവ് നീട്ടി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്ന ത്രികക്ഷി ചര്‍ച്ച.

 

Exit mobile version