ശാസത്രജ്ഞന്‍ നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മഭൂഷന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബിജെപി രാജ്യസഭാ അംഗം എംപി രാജീവ് ചന്ദ്രശേഖര്‍. കള്ളക്കേസില്‍പെട്ട് പീഡിപ്പിക്കപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത നമ്പി നാരായണന്‍ നടത്തിയ നിയമപോരാട്ടം കണക്കിലെടുത്ത് അദ്ദേഹത്തെ പത്മ പുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരമോ നല്‍കി ആദരിക്കണം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആവശ്യം.

നമ്പിനാരായണന്‍ ഐഎസ്ആര്‍ഒയില്‍ ക്രയോജനിക് ഡിവിഷന്റെ ചുമതലയുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു. ജിഎസ്എല്‍വിയുടെ വികാസത്തിലേക്ക് നയിച്ച സാങ്കേതിക വിദ്യയില്‍ വലിയ സംഭാവന അദ്ദേഹം നല്‍കി. വികാസ് എന്‍ജിന്റെ മുഖ്യശില്‍പിയായിരുന്നു. ചാന്ദ്രയാനും മംഗള്‍യാനും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്. റോക്കറ്റ് – ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായി. അദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടത് കള്ളക്കേസായിരുന്നു. ഒടുവില്‍ സുപ്രീംകോടതിയില്‍ നമ്പി നാരായണനു നീതി ലഭിച്ചു.

എന്നാല്‍ നഷ്ടപരിഹാരം കൊണ്ടു മാത്രം നമ്പി നാരായണന് അനുഭവിച്ച അപമാനം മാറ്റിയെടുക്കാനാവില്ല. അദ്ദേഹം നടത്തിയ പോരാട്ടം കണക്കിലെടുത്ത് പത്മയോ തതുല്യമായ പുരസ്‌കാരമോ നല്‍കി ആദരിക്കണം എന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ കത്തില്‍ പറയുന്നത്.

അതെസമയം, നമ്പി നാരായണന് പുരസ്‌കാരം നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി. 1994 ല്‍സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവന നല്‍കി. അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. പ്രതിച്ഛായയും സത്യവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുള്‍ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെുമായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

Exit mobile version