സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു; പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ എയര്‍ ലിഫ്റ്റിംങ് നടത്തിയ പ്രശാന്ത് നായര്‍ക്കും നാവികന്‍ അഭിലാഷ് ടോമിക്കും പുരസ്‌കാരം

ന്യൂഡല്‍ഹി: വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്കും കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്കും സേനാ മെഡല്‍. പ്രശാന്ത് നായര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലും, കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്ക് സേനാമെഡലും ലഭിച്ചു.

മഹാപ്രളയ സമത്ത് തൃശ്ശൂരില്‍ വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ചതിനാണ് പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള മെഡല്‍. പ്രളയകാലത്ത് നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം അന്ന് എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായര്‍.

അര്‍പ്പണ മനോഭാവത്തോടെയുള്ള സേവനത്തിനാണ് കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്ക് മെഡല്‍.
ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തില്‍ ലോകം ചുറ്റുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ 21ന് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടിരുന്നു. മൂന്നു ദിവസത്തിനുശേഷമാണ് തെരച്ചില്‍ സംഘം അഭിലാഷിനെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അഭിലാഷ് ആരോഗ്യം വീണ്ടെടുത്ത് വരികയാണ്.
അഭിലാഷിന്റെ ഈ അര്‍പ്പണ മനോഭാവത്തോടെയുള്ള സേവനത്തിനാണ് മെഡല്‍.

Exit mobile version