തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ഇന്ന് ഒഡിഷ സന്ദര്‍ശിക്കും

ഇതിനു പുറമെ ഭുവനേശ്വറില്‍ നടക്കുന്ന പ്രാദേശിക പത്രത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലും രാഹുല്‍ പങ്കെടുക്കും

ഭുവനേശ്വര്‍: അടുത്ത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡിഷയില്‍ സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് തമണ്ടോ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിവര്‍ത്തന്‍ സങ്കല്‍പ്പ് സമാവേശ് പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കും.

ഇതിനു പുറമെ ഭുവനേശ്വറില്‍ നടക്കുന്ന പ്രാദേശിക പത്രത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ മാസത്തിലൊരിക്കല്‍ രാഹുല്‍ ഗാന്ധി ഒഡീഷ സന്ദര്‍ശിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിംഗ് അറിയിച്ചു.

Exit mobile version