പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനുവരി 27-ന് കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന പരിപാടികള്‍ക്ക് സമയക്രമമായി. ജനുവരി 27-ന് പ്രധാനമന്ത്രി കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തും. ഉച്ചക്ക് 1.55ന് എത്തുന്ന മോഡി 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

തുടര്‍ന്ന് തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.45ന് തിരികെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.

Exit mobile version