രാജ്യത്തു നിന്നും കോടികള്‍ വെട്ടിച്ച് കടന്ന മെഹുല്‍ ചോക്‌സിയ്ക്ക് നിയമ സഹായംനല്‍കിയത് ജെയ്റ്റ്‌ലിയും മകളും മരുമകനും: കോണ്‍ഗ്രസ്

ചോക്‌സിക്കെതിരായ പരാതികള്‍ അറിയാമായിരുന്നിട്ടും നിയമ സ്ഥാപനം 24 ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തില്‍നിന്നു കൈപ്പറ്റി.

ന്യൂഡല്‍ഹി: വ്യവസായികള്‍ രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് കോടികള്‍ കവര്‍ന്ന് വിദേശത്തേക്ക് കടന്ന സംഭവങ്ങളില്‍ മുന്നറിവ് ഉണ്ടായിരുന്നില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിക്കു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെയും മകള്‍, മരുമകന്‍ എന്നിവരുടെയും പേരിലുള്ള നിയമ സ്ഥാപനം സഹായം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

ചോക്‌സിക്കെതിരായ പരാതികള്‍ അറിയാമായിരുന്നിട്ടും നിയമ സ്ഥാപനം 24 ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തില്‍നിന്നു കൈപ്പറ്റി. പിന്നീടു കേസെടുത്തപ്പോള്‍ പണം തിരികെ നല്‍കി. ഇതു സംബന്ധിച്ചു ജയ്റ്റ്‌ലി മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഈ ആരോപണത്തില്‍ അന്വേഷണം നടക്കണം. ഇക്കാര്യം തെളിയിക്കപ്പെട്ടാല്‍ ജയ്റ്റ്‌ലി സ്ഥാനമൊഴിയണമെന്നും നേതാക്കളായ സച്ചിന്‍ പൈലറ്റ്, രാജീവ് സതവ്, സുഷ്മിത ദേവ് എന്നിവര്‍ പറഞ്ഞു.

Exit mobile version