‘കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യുഎഇ സഹായം നഷ്ടപ്പട്ടു’; പ്രവാസി ഭാരതിയ ദിവസില്‍ ഉന്നയിക്കാന്‍ കേരളം

യുഎഇയില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ ആവും ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുക.

വാരണാസി: യുഎഇ വാഗ്ദാനം ചെയ്ത പ്രളയ സഹായം കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വിഷയം വാരണാസിയില്‍ നടക്കുന്ന ‘പ്രവാസി ഭാരതിയ ദിവസില്‍’ ഉന്നയിക്കാന്‍ ഒരുങ്ങി കേരളം. യുഎഇയില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ ആവും ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുക.

പതിനഞ്ചാമത് പ്രവാസി സമ്മേളനം രാവിലെ പത്തിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രളയം തകര്‍ത്ത കേരളത്തിന് കേന്ദ്രം മതിയായ തുക അനുവദിച്ചില്ല, യുഎഇ സഹായം മുടക്കുകയും ചെയ്തു. കേരളത്തിന്റെ ഈ പൊതു വികാരം പ്രവാസി ഭാരതീയ ദിവസത്തില്‍ അവതരിപ്പിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.

സര്‍ക്കാര്‍ പ്രതിനിധിയായി സമ്മേളനത്തിന് എത്തിയ മന്ത്രി കെ ടി ജലീല്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ വികാരം പങ്കുവയ്ക്കും. യുഎഇയില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളന ചര്‍ച്ചയിലും ഇക്കാര്യം അവതരിപ്പിക്കും.

Exit mobile version