ജയിലില്‍ അഞ്ച് മുറികള്‍, പ്രത്യേക പാചകക്കാരി; അതിരില്ലാത്ത സന്ദര്‍ശകര്‍; ജയിലില്‍ രാജകീയ ജീവിതം നയിച്ച് വികെ ശശികല! വിവാദ വെളിപ്പെടുത്തലുമായി വിവരാവകാശ രേഖ

vk sasikala

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന. ശശികലയ്ക്ക് മാത്രമായി ജയിലില്‍ അഞ്ചു സെല്ലുകള്‍ അനുവദിച്ചിട്ടുണ്ടെന്നും നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍, പ്രത്യേക പാചകക്കാരിയും അടുക്കളയും ടിവിയും തുടങ്ങി എല്ലാവിധ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയില്‍ വാസമെന്നാണ് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്.

വിവരാവകാശപ്രവര്‍ത്തകന്‍ നരസിംഹമൂര്‍ത്തി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

ശശികലയ്ക്കെതിരെ ഇതേ കണ്ടെത്തലുമായി ഐജി ഡി രൂപ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2 കോടി രൂപ കൈക്കൂലി നല്‍കിയാണ് ശശികല സൗകര്യങ്ങള്‍ നേടിയെടുത്തതെന്നായിരുന്നു ഐജിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതേതുടര്‍ന്ന് ഡി രൂപയെ സ്ഥലം മാറ്റിയിരുന്നു.

Exit mobile version